Latest NewsKerala

ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്; കെഎസ്‌ആര്‍ടിസിയെ തകർക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്. കെഎസ്‌ആര്‍ടിസിയെ മനപ്പൂര്‍വ്വം തകര്‍ക്കരുതെന്നും തച്ചങ്കരി. സ്ഥാപനത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ ചില തൊഴിലാളി സംഘടനകള്‍ രംഗത്തു വന്നിരുന്നു ഈ സാഹചര്യത്തിലാണ്
ജീവക്കാർക്ക് എംഡി കത്തയച്ചത്. തുടർപ്രവർത്തനങ്ങൾക്ക് ജീവക്കാരുടെ സഹായം ആവശ്യമാണെന്നും കത്തിൽ പറയുന്നു. നല്ലവരായ ജീവനക്കാർ മൗനം വെടിഞ്ഞു സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് തച്ചങ്കരി അഭ്യർത്ഥിച്ചു.

സ്ഥാപനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം തൊഴിലാളി സംഘടനകള്‍ മാനേജ്‌മെന്റ് അധികാരത്തിലേയ്ക്ക് കൈകടത്തുന്നതാണെന്നും, ഇത്തരം ഇടപെടലുകൾ ഒരുരീതിയിലും അനുവദിക്കില്ലെന്നും തച്ചങ്കരി പറഞ്ഞു. നിയമപരമായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശത്തെ നിഷേധിക്കുവാന്‍ മാനേജ്‌മെന്റിന് നിഷേധിക്കാനാവില്ല. എന്നാല്‍ ജോലി സമയത്ത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ മൈക്ക് ഉപയോഗിച്ചുള്ള മുദ്രാവാഖക്യങ്ങളും ഓഫീസിലെ പ്രവര്‍ത്തനങ്ങളുമാണ് തടഞ്ഞത്. ഇത് ഭരിക്കുന്ന സര്‍ക്കാരിന്റെ നയമാണ്. മാനേജ്‌മെന്റ് പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: തച്ചങ്കരിയെ ഒതുക്കാന്‍ നേതാക്കളുടെ ശ്രമം ; പരോക്ഷ പിന്തുണയുമായി മന്ത്രിയും

ഒട്ടും താല്‍പര്യമില്ലാതെയാണ് എംഡിയുടെ പദവി ഏറ്റെടുത്തത്. ആരു വിചാരിച്ചാലും നന്നാവാത്ത സ്ഥാപനമാണെന്നും വെറുതേ സമയം കളയേണ്ടെന്നുമാണ് പലരും പ്രതികരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും സ്ഥാപനത്തോടുള്ള ഇഷ്ടം കൂടിവരികയാണെന്നും ഒരുമിച്ച് ശ്രമിച്ചാല്‍ സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നും ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button