ന്യൂഡല്‍ഹി: പങ്കാളിയെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് സുപ്രീം കോടതിയില്‍ നിന്നും വന്നിരിക്കുന്നത്. തന്റെ മനസിനിണങ്ങിയ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ ഓരോ പൗരനും ഭരണഘടന പ്രകാരം സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന് സുപ്രീം കോടതി മുന്‍പാകെ ഹര്‍ജി ചെന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭരണഘടനാ ബെഞ്ചിന്റ ഭാഗത്ത് നിന്നും പരാമര്‍ശമുണ്ടായത്.
ഹാദിയ കേസിന്റെ വിധി പ്രസ്താവനയില്‍ പ്രായ പൂര്‍ത്തിയായ ഓരോ പൗരനും ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഓര്‍മ്മിപ്പിച്ചു. ഒരേ ലിംഗത്തില്‍ നിന്നോ എതിര്‍ ലിംഗത്തില്‍ നിന്നോ ഒരാളെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുന്നതിന് ഏത് പൗരനും സ്വാതന്ത്ര്യമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതോടെ സ്വവര്‍ഗ വിവാഹം ഇന്ത്യയില്‍ നിയമ വിധേയമാകുമെന്നതിന്റെ സൂചനയാണ് കോടതിയുടെ പുതിയ നിരീക്ഷണം.
Post Your Comments