കോതമംഗലം: മുഖ്യമന്ത്രിയ്‌ക്കെതിരെ ഫേസ് ബുക്കിലൂടെ അസഭ്യവർഷം മുഴക്കിയ സംഭവത്തില്‍ റിമാന്റിലായിരുന്ന കോതമംഗലം ഇരമല്ലൂര്‍ സ്വദേശി കൃഷ്ണകുമാര്‍ ജയില്‍ മോചിതനായി. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കൃഷ്ണകുമാര്‍ ഇപ്പോള്‍ ക്ഷേത്രദര്‍ശനത്തിന്റെ തിരക്കിലാണെന്നാണ് റിപ്പോർട്ട്. അദ്ദേഹം ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞതോടെ നാട്ടിലെത്തുമ്പോൾ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന മദ്യപാന സംഘങ്ങൾ കൂടെ ഇല്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത.
കൃഷ്ണകുമാറിന്റെ സമ്പാദ്യത്തില്‍ നല്ലൊരു ശതമാനവും ഈ മദ്യപാന സംഘം കൈക്കലാക്കിയെന്നാണ് ബന്ധുക്കളുടെ സംശയം. കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കിയ നാട്ടുകാര്‍ക്കിപ്പോഴും കൃഷ്ണകുമാര്‍ അവരുടെ പഴയ കിട്ടുവാണ്. മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച കഥകളാണ് കൂടുതലെന്നും തങ്ങളുടെ അറവില്‍ കൃഷ്ണകുമാര്‍ പ്രശ്‌നക്കാരനല്ലന്നുമാണ് അടുത്തറിയുന്നവര്‍ക്കെല്ലാം ഇയാളെക്കുറിച്ച് പറയാനുള്ളത്.
കൃഷ്ണകുമാറിനെ വീണ്ടും മാധ്യമ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നതില്‍ ബന്ധുക്കള്‍ക്കും താല്‍പര്യമില്ല. കൃഷ്ണകുമാരന്‍ നായര്‍ക്കെതിരെ സമൂഹത്തില്‍ പ്രകോപനമുണ്ടാക്കും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തി, അപകീര്‍ത്തിപ്പെടുത്തല്‍, വധഭീഷണി മുഴക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments