ദുബായ്: ദുബായില്‍ ഒപ്പം താമസിക്കുന്ന യുവതിയുടെ നഗ്നത പകര്‍ത്തിയ പ്രവാസി അറസ്റ്റിൽ. 38കാരനായ ഫിലിപ്പിനോ യുവാവാണ് ഒപ്പം താമസിച്ചിരുന്ന 24കാരിയുടെ സ്വകാര്യനിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. പ്രതി ഒരു സ്വകാര്യ കമ്പനിയിലെ അഡ്മിനിസ്ട്രേറ്ററാണ്. പ്രതിയും പെൺകുട്ടിയും ദുബായിൽ ഒരേ അപ്പാര്‍ട്ട്‌മെന്റിലാണ താമസിച്ചിരുന്നത്. ഈ അവസരം മുതലെടുത്തുകൊണ്ടായിരുന്നു പ്രതി പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയത്.മുറിക്കുള്ളിൽ പെൺകുട്ടി അറിയാതെ പ്രതി മൊബൈൽ ഫോൺ ഒളിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ യുവതി മെയ് 28ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിവിചാരണ നേരിടുകയാണ്.
ALSO READ: ദുബായില്‍ പൊടിക്കാറ്റും മഴയും, റിപ്പോര്‍ട്ട് ചെയ്തത് 200ല്‍ അധികം അപകടങ്ങള്‍
Post Your Comments