ദോഹ: ഖത്തറില്‍ വെച്ച് കുഴഞ്ഞ് വീണ് മരിച്ച ജ്യോഷ്ഠന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുവാന്‍ ഒപ്പം പോകുവാന്‍ വിമാനത്താവളത്തിലെത്തിയ അനിയനും കഴഞ്ഞ് വീണ് മരിച്ചു. തൃശൂര്‍ ചാവക്കാട് വട്ടേക്കാട് മഞ്ഞിയില്‍ ഇര്‍ഷാദ്(50) ആണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരിച്ചത്.
ഖത്തറില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഇര്‍ഷാദ് ഇരുപതിലധികം കൊല്ലമായി പ്രവാസിയാണ്. അല്‍ഖോറിലെ ബന്ധുവീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇര്‍ഷാദ് കാറില്‍ നിന്നും ഇറങ്ങിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹവുമായി നാട്ടിലേക്ക് പോകാനിരുന്ന ഇര്‍ഷാദിന്റെ സഹോദരന് റിസാലുദ്ധീനും കുഴഞ്ഞ് വീണ് മരുകികുകയായിരുന്നു.
പെട്ടന്നു കുഴഞ്ഞു വീഴുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലന്‍സില്‍ വെച്ചാണ് റിസാലുദ്ധീന്‍ മരിച്ചത്. രണ്ടുപേരുടെയും ഭാര്യമാരും മക്കളും, ഖത്തറിലാണുള്ളത് ഇര്‍ഷാദിന്റെ ഭാര്യ ഷഹര്ബാന്, ബഖറയിലെ ഒരുആശുപത്രിയില്‍ ജോലിചെയ്തുവരികയാണ.്
Post Your Comments