ചെങ്ങന്നൂര്‍: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ മുളക്കുഴയിലെ അനാഥാലയത്തില്‍ പോലീസ് വീണ്ടും പരിശോധന നടത്തി. അനാഥാലയത്തിലെ ചാണകക്കുഴിയില്‍നിന്ന് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന. ജസ്ന ഉള്‍പ്പെടെ നിരവധി പേരെ അനാഥാലയത്തില്‍ എത്തിച്ചിട്ടുണ്ടെന്നും ഇവരില്‍ ചിലര്‍ മരിച്ചതായും മൃതദേഹം അനാഥാലയത്തോട് ചേര്‍ന്ന തൊഴുത്തിന്റെ ചാണകക്കുഴിയിൽ കുഴിച്ചിട്ടതായും മനുഷ്യാവകാശ പ്രവര്‍ത്തകനായ ചെങ്ങന്നൂര്‍ ഇടനാട് പ്രദീപ് കോശി പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്.
Read Also: ആ ദൃശ്യത്തിലുള്ളത് ജസ്ന തന്നെ? അത് അലീഷയല്ലെന്ന് ഉമ്മ; കേസില്‍ നിര്‍ണായക വഴിത്തിരിവ്
Post Your Comments