Latest NewsIndia

ഐഎസ്ആര്‍ഒ ചാരക്കേസ്; അന്തിമ വിധി പറയുന്നത് മാറ്റി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്തിമ വധി പറയുന്നത് സുപ്രീംകോടതി മാറ്റി. ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്ത്രജ്ഞനെയാണ് കള്ളകേസില്‍ കുടുക്കിയതെന്നും അതുകൊണ്ടുതന്നെ അദ്ദേഹം നഷ്ടപരിഹാരം അര്‍ഹിക്കുന്നുണ്ടെന്നും കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Also Read : ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പിനാരാണന് അനുകൂലമായി സുപ്രീംകോടതി വിധി

സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് നേരത്തെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം പോരേയെന്ന് കോടതി ചോദിച്ചിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസ് നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാമെന്ന് സിബിഐ സുപ്രീംകോടതില്‍ നിലപാട് അറിച്ചിരുന്നു. നമ്പി നാരായണനെ കേസില്‍ കുരുക്കി പീഡിപ്പിച്ചുവെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.

ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യമില്ല. നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ആദ്യം നഷ്ടപരിഹാരം നല്‍കട്ടേയെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിന്നീട് തുക ഈടാക്കാമെന്നും സുപ്രീംകോടതി നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു. ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിന്റെ പേരിലുള്ള കേസ് തെറ്റാണെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട് നല്‍കുകയും കോടതി അതംഗീകരിക്കുകയും ചെയ്തു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button