Latest NewsIndia

ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി അദൃശ്യ യുദ്ധം : ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

 

ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി അദൃശ്യ യുദ്ധം. യുദ്ധ രംഗത്ത് മാരകമായ നാശം വിതയ്ക്കാന്‍ ശേഷിയുള്ള സൈബര്‍ യുദ്ധം (അദൃശ്യ യുദ്ധം) ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണെന്നും ഇതിനെ ഫലപ്രദമായി ചെറുക്കാന്‍ ഇന്ത്യ സജ്ജമായിട്ടില്ലെന്നും മുന്‍ കരസേന ജനറല്‍ ഡിഎസ് ഹൂഡയുടെ മുന്നറിയിപ്പ്.

സൈബര്‍ ഭീഷണി കാലങ്ങളായി ഇന്ത്യയെ അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ തീവ്രത വര്‍ധിച്ചു വരികയാണ്. ഇത്തരം ആക്രമണങ്ങളെ ചെറുക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളില്ലാത്തതിനാല്‍ നാം ഇപ്പോഴും പിന്നിലാണ്. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും സൈനിക ഇന്‍സ്റ്റാലേഷനുകളും നെറ്റിലൂടെ പരസ്പം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതിനാല്‍ സൈബര്‍ ആക്രമണങ്ങളുടെ പ്രഹരശേഷി വര്‍ധിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണത്തിനുള്ള സാധ്യതയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇവയെ നേരിടാനുള്ള തയ്യാറെടുപ്പുകളുടെ കാര്യത്തില്‍ ഇരുപത്തിമൂന്നാം സ്ഥാനത്താണെന്നും മേഖലയിലെ വിദഗ്ധനായ ഹൂഡ പറഞ്ഞു.

Read More : ജി.എന്‍.പി.സി : അന്വേഷണം ഗള്‍ഫ് രാജ്യങ്ങളിലേക്കും

സൈബര്‍ ആക്രമണങ്ങളില്‍ ഇതുവരെയായും മരണം സംഭവിച്ചിട്ടില്ലെന്നു പറയുന്നതില്‍ കാര്യമില്ല. കൊലപാതകം ഒരിക്കലും ഇത്തരം ആക്രമണങ്ങളുടെ ലക്ഷ്യമല്ല. എന്നാല്‍ ഇതിനുള്ള ശേഷിയും സൈബര്‍ ആക്രമണങ്ങള്‍ക്കുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ നുഴഞ്ഞു കയറിയാലും മാരകമായ പ്രഹരം ഏല്‍പ്പിക്കാനാകും. ഉദാഹരണത്തിന് അണക്കെട്ടുകള്‍. ഉത്തര കൊറിയയുടെ മിസൈല്‍ പദ്ധതികളിലേക്ക് കടന്നു കയറി ചില നാശങ്ങള്‍ വരുത്താന്‍ അമേരിക്കക്ക് കഴിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും യുക്രെയിനിന്റെ വൈദ്യുതി ഗ്രിഡിലേക്ക് പ്രവേശിച്ച് റഷ്യ രണ്ട് തവണ ആയിരകണക്കിന് വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ചതും ഗൗരവമായി കാണേണ്ട വിഷയങ്ങളാണ്.

വാര്‍ത്താവിനിമയ സംവിധാനത്തോടു ബന്ധപ്പെടുത്തി മാത്രമാണ് സൈബര്‍ ആക്രമണങ്ങളെ നേരത്തെ കണ്ടിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ അതീവ രൂക്ഷമാണെന്നും അഭിപ്രായപ്പെട്ട ഹൂഡ പ്രതിരോധ മേഖലക്ക് മാത്രമായി ഒരു സൈബര്‍ ഏജന്‍സി രൂപീകൃതമാകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇവയെല്ലാം രഹസ്യ സ്വഭാവമുള്ള ഇന്റലിജന്‍സ് ഓപ്പറേഷനുകളാണെന്നും അതുകൊണ്ടുതന്നെ പ്രതികരിക്കാനാകില്ലെന്നും പറഞ്ഞ ജനറല്‍ ഇന്ത്യ ഇക്കാര്യത്തില്‍ സുസജ്ജമാണെന്നും കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button