ന്യൂഡല്‍ഹി: ഫീസ് അടയ്ക്കാത്ത കുട്ടികളെ അഞ്ച് മണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ട് സ്കൂൾ അധികൃതരുടെ ക്രൂരത. ഫീസ് അടയ്ക്കാനുള്ള തീയതി അവസാനിച്ചിട്ടും രക്ഷിതാക്കള്‍ പണം എത്തിക്കാത്തതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ഹൗസ് ഖാസി മേഖലയിലെ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികളോട് അധികൃതർ ഈ ക്രൂരത ചെയ്തത്. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30വരെ കുട്ടികളെ മുറിയില്‍ പൂട്ടിയിടുകയായിരുന്നെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
Read Also: വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധവും മയക്ക്മരുന്ന് വില്‍പ്പനയും, അധ്യാപികയ്ക്ക് പിന്നീട് സംഭവിച്ചത്
സംഭവത്തില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സ്കൂള്‍ മാനേജുമെന്റിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 342ാം വകുപ്പ് പ്രകാരവും ബാലാവകാശ നിയമം 75ാം വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments