![](/wp-content/uploads/2018/07/AMMA-PIC.jpg)
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവം താര സംഘടനായ അമ്മയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയിരിക്കെ അക്രമിക്കപ്പെട്ട നടിയുമായി അമ്മ അംഗങ്ങള്‍ കൂടിക്കാഴ്ച്ച നടത്താന്‍ തീരുമാനം. അമ്മയിലെ അംഗവും നടിയുമായ രചന നാരായണന്‍കുട്ടി ബംഗലൂരുവിലെത്തി നടിയെ കാണും. ഇവരുടെ തെറ്റിധാരണ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. നടിയെ അക്രമിച്ച കേസില്‍ പ്രതിയെന്നാരോപണമുള്ള ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സംഘടനയില്‍ നിന്നും ഇത് സംബന്ധിച്ച് തീരുമാനം വന്നതോടെ അക്രമത്തിന് ഇരയായ നടിയും മറ്റ് നാലു പേരും പ്രതിഷേധ സൂചകമായി സംഘടനയില്‍ നിന്നും രാജി വെക്കുകയും ചെയ്തു.
അക്രമം നടന്നതുമായി ബന്ധപ്പെട്ട് അമ്മയില്‍ നിന്നും തനിക്ക് മോശം അനുഭവമാണ് ഉണ്ടായതെന്ന് നടി സമൂഹ മാധ്യമത്തിലൂടെ കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്. സംഘടനയുടെ ഭാഗത്ത് നിന്നും എന്ത് വീഴ്ച്ചയാണ് ഉണ്ടായതെന്നറിയാനാണ് പ്രതിനിധിയെ നടിയുമായി ചര്‍ച്ചയ്ക്ക് വിടുന്നത്. ഇതു കൂടാതെ സംഘടനയിലെ സ്ത്രീകളായ അംഗങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനും അമ്മ സബ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. നടി കെപിഎസി ലളിതയുടെ നേതൃത്വത്തിലാണ് കമ്മറ്റി.
Post Your Comments