
കാവാലം : തോട്ടില്‍ മുങ്ങിത്താഴ്ന്ന മുത്തശ്ശിക്ക് രക്ഷകയായത് ഏഴാം ക്ലാസുകാരി. കാവാലത്താണ് സംഭവം. നെന്മലാറയ്ക്കല്‍ വീട്ടില്‍ കമലമ്മ(78)യാണ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. ഈ സമയം കൊച്ചുമകള്‍ ദേവപ്രിയയുടെ സമയോചിത ഇടപെടല്‍ കമലമ്മയുടെ ജീവന്‍ രക്ഷിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 4.15ഓടെയാണ് സംഭവം ഉണ്ടായത്. സ്‌കൂളില്‍ നിന്നും ദേവപ്രിയ വിട്ടിലെത്തിയപ്പോള്‍ ആരു ഉണ്ടായിരുന്നില്ല. അപ്പോഴാണ് വീടിന് പിന്നിലെ തോട്ടില്‍ നിന്നും ശബ്ദം കേട്ടത്. നോക്കിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്ന മുത്തശ്ശിയെയാണ് കൊച്ചുമകള്‍ കണ്ടത്. ഇത് കണ്ട ഉടനെ ദേവപ്രിയ തോട്ടിലേക്ക് എടുത്ത് ചാടുകയും മുത്തശ്ശിയെ എടുത്തുയര്‍ത്തി കരയ്‌ക്കെത്തിച്ചു.
തുണി കഴുകാന്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നെന്നുവെന്ന് കമലമ്മ പറഞ്ഞു.
Post Your Comments