വൈപ്പിന്‍: കപ്പലിടിച്ചു മത്സ്യബന്ധനത്തിന് പോയ ഫൈബര്‍വള്ളം തകര്‍ന്നു. മത്സ്യബന്ധനത്തിനിടെയാണ് സംഭവം. വള്ളത്തില്‍ ഉണ്ടായിരുന്ന അഞ്ചു മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡും ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പോലീസും ചേര്‍ന്നു രക്ഷപ്പെടുത്തി ഫോര്‍ട്ട് വൈപ്പിനിലെത്തിച്ചു. . കൊച്ചിക്കു പടിഞ്ഞാറ് 20 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ ഇന്നലെ പുലര്‍ച്ചെ 12.30നായിരുന്നു അപകടം. അപകടത്തിൽപ്പെട്ട വള്ളം ഫിഷറീസ് വകുപ്പിന്റെ ജീവന്രക്ഷാബോട്ട് കെട്ടിവലിച്ചു കരയ്ക്കെത്തിച്ചു
സംഭവത്തില്‍ ഭയപ്പെടുകയും തെറിച്ചുവീഴുകയും ചെയ്ത രണ്ടു പേരെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പിന്നീട് ഫോര്‍ട്ടുകൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം വലിയതോപ്പ് കൊല്ലംകോട് പൊഴിയൂര്‍ മാര്ട്ടിന് (50), ഉദവല്പുരയിടം മിഖായേല്പിള്ള (56) എന്നിവരാണ് ആശുപത്രിയിലുള്ളത്. തിരുവനന്തപുരം വലിയതോപ്പ് കൊല്ലംകോട് പൊഴിയൂര്‍ ആന്റണി (40), ജോയി (20), പ്രസാദ് (19) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.
Read also:വ്യോമസേനയുടെ രഹസ്യവിവരങ്ങള്‍ കൈവശംവെച്ചയാള്‍ പിടിയിൽ
ഗുജറാത്തിലെ കാണ്ട്ല പോര്‍ട്ടില്‍നിന്ന് ഒറീസയിലേക്കു സ്റ്റീലുമായി പോയ മേരി മയൂരി എന്ന തായ്ലാന്ഡ് കാര്‍ഗോ കപ്പലാണ് ഇടിച്ചത്. ഈ മാസം നാലിനു മുനമ്പത്തുനിന്നു മത്സ്യബന്ധനത്തിനു പോയതാണ് വള്ളം .
വല നീട്ടിയിട്ടു വള്ളം ഒഴുകിക്കൊണ്ടിരിക്കുന്നതിനിടയില് ഇതുവഴി പോയ കപ്പലിന്റെ പ്രൊപ്പല്ലറില്‍ വല കുടുങ്ങിയതിനെത്തുടര്‍ന്ന് വലയുമായി ബന്ധിപ്പിച്ചിരുന്ന ഫൈബര്‍ വള്ളം നിയന്ത്രണം വിട്ടു കപ്പലുമായി ചെറിയ രീതിയില്‍ ഉരസുകയായിരുന്നു.
തുടർന്ന് ഇവര്‍ രക്ഷാസന്ദേശം അയച്ചു. ഇതിനിടയില്‍ കൊച്ചിന് പോര്‍ട്ടിനു ലഭിച്ച പൊസിഷന്‍ അനുസരിച്ചു കോസ്റ്റ് ഗാര്‍ഡിന്റെ അഭിനവ് എന്ന കപ്പലും ഫിഷറീസ് വകുപ്പിന്റെ മേരിയമ്മ എന്ന ജീവന്‍രക്ഷാ ബോട്ടും രാത്രിതന്നെ കടലിലേക്കു തിരിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.കേടുപാടുണ്ടാക്കിയ കപ്പലിന്റെ ഏജന്‍സിയുമായി കോസ്റ്റല്‍ പോലീസ് ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കാമെന്ന് കപ്പലിന്റെ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണു സൂചന.
Post Your Comments