കൊല്ലം : പ്രമുഖ ജൂവലറിയിൽനിന്ന് സ്വർണം മോഷ്ടിച്ച ജൂവലറി ജീവനക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂര്‍ ഉളിക്കലിനടുത്തുള്ള വയത്തൂരിലെ തൊമ്മിക്കാട്ടില്‍ വീട്ടില്‍ ജോര്‍ജ് തോമസിനെ(45)യാണ് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ ജൂവലറിയില്‍നിന്ന് കാണായത്.1.92 കോടി രൂപ വിലവരുന്ന ആറര കിലോ സ്വര്‍ണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്.
ശനിയാഴ്ച രാവിലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. ഒരു സ്ത്രീ ജൂവലറിയില്‍ ഏല്‍പ്പിച്ച പഴയ ആഭരണം തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് ഇയാളെ സംശയിച്ചത്. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ഇയാളെപ്പറ്റി പിന്നീട് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ജോര്‍ജ് തോമസിന്റെ കാറും ഫോണും പേഴ്സും സ്ഥാപനത്തില്ത്തന്നെയുണ്ട്.
Read also:കപ്പലിടിച്ചു മത്സ്യബന്ധനത്തിന് പോയ ഫൈബര്‍വള്ളം തകര്‍ന്നു; രണ്ടുപേർ ചികിത്സയിൽ
പ്രതിയുടെ അച്ഛനെയും ഭാര്യയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. കാണാതായശേഷം ഇദ്ദേഹം ആരുമായും ബന്ധപ്പെട്ടിട്ടില്ല. ജോര്‍ജ് തോമസിന്റെ ഭാര്യ ഇറ്റലിയില്‍ നഴ്സാണ്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് കുടുംബം.
പുറത്തുനിന്നുള്ളവരുടെ സഹായം ഇയാള്‍ക്ക് കിട്ടിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു സ്ത്രീ സംശയകരമായി പെരുമാറുന്നതായി കണ്ടിട്ടുണ്ട്. ഇടയ്ക്കിടെ അവിടെ വരുന്ന ഈ സ്ത്രീയെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. നഗരത്തിന് പുറത്ത് താമസിക്കുന്ന ഇവരുമായി ജോര്‍ജ് തോമസിന് അടുത്ത പരിചയമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം വ്യപകമാക്കിയിട്ടുണ്ട്.
Post Your Comments