KeralaCinemaLatest News

അമ്മയുടെ തീരുമാനങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുമായി മോഹൻലാൽ

കൊച്ചി : താര സംഘടനായ അമ്മയിൽ ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് മോഹൻലാൽ തുറന്നുപറയുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ജനറൽ ബോഡി യോഗത്തിൽ ഉണ്ടായപ്പോൾ ഒരാൾ ആവശ്യപ്പെട്ടിരുന്നെങ്കിൽ തീരുമാനം മാറ്റുമായിരുന്നെന്ന് മോഹൻലാൽ വ്യക്തമാക്കി. യോഗത്തിൽ വനിതാ അംഗമാണ് പോലും മൗനം പാലിക്കുകയായിരുന്നു. തീരുമാനം തെറ്റായിപ്പോയി എന്ന് ഇപ്പോൾ പറയുന്ന ആരും അന്നവിടെ സംസാരിച്ചിരുന്നില്ല. കൂടാതെ ദിലീപ് ഇപ്പോഴും അമ്മയ്‌ക്ക് പുറത്ത് തന്നെയാണ്. ആക്രമിക്കപ്പെട്ട നടിയെ ഒരിക്കലും മാറ്റി നിർത്തിയിട്ടില്ല. അടുത്തിടെയും ഒരു പരിപാടിയിൽ അവരെ ക്ഷണിച്ചിരുന്നു എന്നാൽ നടി മാറിനിൽക്കുകയാണുണ്ടായതെന്ന് മോഹൻലാൽ വ്യക്തമാക്കി. കൊച്ചിയിൽ നടക്കുന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button