CinemaLatest News

ബലാത്സംഗ കേസില്‍ വരനെ തേടി മണ്ഡപത്തില്‍ പോലീസ്, ബോളിവുഡ് നടന്റെ വിവാഹം മുടങ്ങി

ഊട്ടി: വിവാഹത്തിനായി കതിര്‍മണ്ഡപത്തില്‍ എത്തിയ വരനെ തേടി പോലീസ് എത്തി. അതും ബലാത്സഗ കേസില്‍. ബോളീവുഡ് സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്ത വിവാഹം ഉപേക്ഷിച്ച് വധുവും വധുവിന്റെ വീട്ടുകാരും മടങ്ങുകയും ചെയ്തു. ബോളിവുഡ് മുന്‍ സൂപ്പര്‍ താരം മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയുടെ വിവാഹമാണ് മുടങ്ങിയത്. ഊട്ടിയിലെ ആഡംബര ഹോട്ടലില്‍ ഇന്നലെയാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പോലീസ് എത്തിയതോടെ വധുവും കുടുംബവും വിവാഹം ഉപേക്ഷിക്കുകയായിരുന്നു.

ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിട്ടികള്‍ പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് പോലീസ് എത്തിയത്. ഇതോടെ പീഡനക്കേസില്‍ വരന്‍ പ്രതിയാണെന്ന് മനസിലായതോടെ വധുവിന്റെ വീട്ടുകാര്‍ ബന്ധം ഉപേക്ഷിച്ചു. പ്രതി ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലയിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും പിന്നീട് ഗര്‍ഭം അലസിപ്പിക്കാനായി പെണ്‍കുട്ടിക്ക് മരുന്ന് നല്‍കിയെന്നുമാണ് കേസ്. മഹാക്ഷയ്ക്കും മാതാവ് യോഗിതാ ബാലിക്കും എതിരെയാണ് കേസ്. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. ഇതോടെയാണ് വിവാഹ പന്തലില്‍ വരനെയും അന്വേഷിച്ച് പോലീസ് എത്തിയത്.

ബോംബെ ഹൈക്കോതി ജാമ്യ ഹര്‍ജി തള്ളിയതോടെ ഇരുവരും ഡല്‍ഹി കോടതിയില്‍ നിന്നും ജാമ്യം നേടിയിരുന്നു. എന്നാല്‍ ഇതിനിടയിലാണ് പോലീസ് കല്യാണപ്പന്തലില്‍ എത്തിയത്. വിവാഹവാഗ്ദാനം നല്‍കി നാലു വര്‍ഷത്തോളം തന്നെ മഹാക്ഷയ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായപ്പോള്‍ അത് അലസിപ്പോകാന്‍ മരുന്നു കഴിപ്പിച്ചെന്നും പരാതിയിലുണ്ട്. മകനുമായി ബന്ധം തുടര്‍ന്നാല്‍ വിവരം അറിയുമെന്ന് യോഗിതാബാലി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തനിക്ക് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറേണ്ടി വന്നിരിക്കുകയാണെന്നും യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button