നിങ്ങൾ ഒരു സ്മാർട്ഫോൺ ഉപയോക്താവാണെങ്കിൽ പ്രായഭേദമന്യേ നിങ്ങളുടെ ഫോണിൽ തീർച്ചയായും ഉണ്ടായിരിക്കാൻ സാധ്യതയുള്ള ഒരു അപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോം ആണ് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്തതുകൊണ്ട് വാട്സ്ആപ്പ് കമ്പ്യൂട്ടറുകളിലൂടെയും ഉപയോഗിക്കാവുന്ന സൗകര്യം കഴിഞ്ഞ വർഷം നിലവിൽ കൊണ്ട് വന്നിരുന്നു. ക്യു.ആർ കോഡ് സ്കാൻ ചെയ്താണ് നമുക്ക് വാട്സ്ആപ്പ് കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ സാധിക്കുക. വെബ് ബ്രൗസർ വഴിയാണ് വെബ് ഉപയോഗിക്കാൻ കഴിയുമായിരുന്നത്. എന്നാൽ ഇതാ പുതിയ വാട്സ്ആപ്പ് വിൻഡോസ്, മാക് ആപ്പ്ളിക്കേഷനുകളും രംഗത്തെത്തിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. എങ്ങനെയാണ് ഈ അപ്ലിക്കേഷൻ കമ്പ്യൂട്ടറിൽ ഡൌൺലോഡ് ചെയ്യുന്നതെന്ന് നോക്കാം.
1. കമ്പ്യൂട്ടറിൽ നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസർ തുറക്കുക
2. അഡ്രസ് ബാറിൽ ഈ URL കോപ്പി പേസ്റ്റ് ചെയ്ത് സെർച്ച് ചെയ്യുക – https://www.whatsapp.com/download
3. ഈ വെബ്‌സൈറ്റിൽ നിന്നും നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം അനുസരിച്ചുള്ള (വിൻഡോസ് അല്ലെങ്കിൽ മാക്) വാട്സ്ആപ്പ് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക.
4. ശേഷം ഡൗൺലോഡ്സ് ഫോൾഡറിൽ പോയി WhatsApp.exe ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
5. ഇൻസ്റ്റാൾ ആയതിന് ശേഷം കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെടും
6. ലോഗിൻ ചെയ്യാനായി നിങ്ങളുടെ വാട്സ്ആപ്പ് സെറ്റിങ്സിൽ വാട്സ്ആപ്പ് വെബ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം ക്യു ആർ കോഡ് സ്കാൻ ചെയ്യുക
ഇതിനു ശേഷം വെബ് ബ്രൗസർ ഓപ്പൺ ചെയ്യാതെ തന്നെ നമുക്ക് വാട്സ്ആപ്പ് നമുക്ക് നേരിട്ട് കോംപ്റ്റർ അപ്പ്ളിക്കേഷനിലൂടെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
Post Your Comments