Latest NewsIndia

പിഴയടക്കാൻ ‘ഇ-ചലാൻ’ സംവിധാനം കൊണ്ട് വന്ന് മോട്ടോർ വാഹനവകുപ്പ്

പനാജി: മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയടയ്ക്കാൻ ഇ-ചെലാന്‍ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ച് ഗോവ സർക്കാർ. കയ്യിൽ കാശില്ല ഇനി കാര്‍ഡാണെന്ന് പറഞ്ഞാലും ഒരു രക്ഷയുമില്ല.

ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച്‌ ഇനിമുതല്‍ ഗോവയില്‍ പിഴയടക്കാനാവും. പുതിയ സംവിധാനം പരീക്ഷണ ഘട്ടത്തിലാണെന്നും ഉടന്‍ തന്നെ അത് പ്രാബല്യത്തില്‍ വരുംമെന്നും ഇതിന്റെ ഭാഗമായി ഓരോ മോട്ടോര്‍ ഉദ്യോഗസ്ഥര്‍ക്കും ഓരോ മെഷീന്‍ വീതം നല്‍കുമെന്നും ഗോവ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ നികില്‍ ദേശായി പറഞ്ഞു.

Read also:ഒൻപതുപേർക്കായുള്ള രക്ഷാപ്രവർത്തനം പുനരാംഭിച്ചു; വെല്ലിവിളിയാകുന്നത് മഴ

പുതിയ ഇ ചെലാന്‍ സംവിധാനം വഴി എവിടെ വെച്ചാണോ പിടികൂടുന്നത് അവിടെവെച്ചു തന്നെ പിഴ അടക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്നും ഡയറക്ടര്‍ അറിയിച്ചു. എച്ച്‌ ഡി എഫ് സി ബാങ്കാണ് ഇതിനായുള്ള മെഷീനുകള്‍ പോലീസിന് വിതരണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button