സിഡ്‌നി: മദ്യപിച്ച് ബോധമില്ലാതെ റെസ്റ്റോറിന്റിലെത്തിയ സ്ത്രീകളെ പുറത്താക്കിയതിന് റെസ്‌റ്റോറന്റിന് പിഴ. സസക്‌സ് തെരുവിലെ ഗഗ്നം സ്റ്റേഷന്‍ കൊറിയന്‍ റെസ്‌റ്റോറന്റിനാണ് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പിഴ വിധിച്ചത്. 2200 ഓസ്‌ട്രേലിയന്‍ ഡോളറാ(ഏകദേശം 1,12,780 രൂപ)ണ് പിഴ വിധിച്ചത്. കഴിഞ്ഞ നവംബറിലാണ് സംഭവം നടന്നത്.
നവംബര്‍ ഒമ്പതിന് രാത്രി എട്ടുമണിയോടെ മൂന്നു സ്ത്രീകള്‍ ഭക്ഷണശാലയിലെത്തി. ഇവര്‍ മൂവരും മുപ്പത്തഞ്ചു മിനുട്ടിനുള്ളില്‍ എട്ട് ഷോട്ട്‌സ് വീതം കൊറിയന്‍ മദ്യമായ സോജു കഴിച്ചു.ഇതേ തുടര്‍ന്ന് രണ്ടുപേര്‍ അബോധാവസ്ഥയിലായി. ഇതോടെ ജീവനക്കാർ സ്ത്രീകളെ പുറത്തുകൊണ്ടിരുത്തുകയായിരുന്നു.
Read also:പിഴയടക്കാൻ ‘ഇ-ചലാൻ’ സംവിധാനം കൊണ്ട് വന്ന് മോട്ടോർ വാഹനവകുപ്പ്
അവിടെത്തിയ പട്രോളിങ് പോലീസാണ് രണ്ടു സ്ത്രീകള്‍ക്കും ആവശ്യമായ വൈദ്യസഹായം നല്‍കിയത്. ഇന്‍ഡിപെന്‍ഡന്റ് ലിക്കര്‍ ആന്‍ഡ് ഗെയിമിങ് അതോറിറ്റി(ഐ എല്‍ ജി എ)യാണ് സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Post Your Comments