ദുബായ്: ലോകത്തിലെ ഏറ്റവുംവലിയ ജിഗ്‌സോ പസ്സിൽ ഒരുക്കി പുതിയ ഗിന്നസ് റെക്കോർഡുമായി ദുബായ്. മരം കൊണ്ടുള്ള 12,000 ജിഗ്‌സോ കഷ്ണങ്ങൾ ചേർത്ത് വെച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മുഖവും, സായിദ് വർഷത്തിന്റെ ലോഗോയുമാണ് ഒരുക്കിയത്. ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്ററാണ് (ഡി.എം.സി.സി.) അപ്ടൗൺ ദുബായ് ഡിസ്ട്രിക്ടിൽ 6,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ഈ ജിഗ്‌സോ തയ്യാറാക്കിയത്.
Read Also: ജീവിതം വഴിമുട്ടിയ മലയാളി കുടുംബത്തിന് സഹായവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ക്ഷണിക്കപ്പെട്ട അതിഥികൾക്കും ഗിന്നസ് ഭാരവാഹികൾക്കും മുൻപിൽ ജിഗ്‌സോയുടെ അവസാന ഭാഗങ്ങൾ കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് രാഷ്ട്രപിതാവിന് ആദരമായി ദുബായ് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. പൂർത്തിയായ ജിഗ്‌സോയുടെ ഭാഗങ്ങളെല്ലാം ദുബായ് മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ റീസൈക്കിൾ ചെയ്യും.
Post Your Comments