ദുബായ് : കഴിഞ്ഞ മുപ്പത് വർഷമായി വിസയോ പാസ്പോർട്ടോ ഇല്ലാതെ യുഎയിൽ കഴിയുന്ന മലയാളി കുടുംബത്തിന് സഹായവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. അനധികൃത താമസമായതിനാൽ മക്കളെ സ്കൂളിൽപോലും ചേർക്കാനാകാത്ത അവസ്ഥയിലാണ് കുടുംബം. പ്രശ്‌നങ്ങളും മറ്റും ചോദിച്ചറിയാനായി കോൺസൽ (ലേബർ) സുമതി വാസുദേവ് മധുസൂദനനും കുടുംബത്തെ സന്ദർശിച്ചു.
ALSO READ: പ്രവാസി മലയാളിയും കുടുംബവും വിസയും പാസ്‌പോർട്ടുമില്ലാതെ യുഎഇയിൽ കഴിയാൻ തുടങ്ങിയിട്ട് 30 വർഷം
യുഎഇയിൽ തന്നെ താമസിക്കാനാണു താൽപര്യമെന്ന് കുടുംബം അറിയിച്ചതായി അധികൃതർ പറഞ്ഞു. പാസ്പോർട് ലഭ്യമാകാൻ ഇന്ത്യൻ സർക്കാർ നിയമങ്ങൾ അനുസരിച്ചുള്ള കാര്യങ്ങളിൽ സഹായം ചെയ്യുമെന്നും അധികൃതർ പറഞ്ഞു. യുഎഇയിൽ 1979 മുതൽ താമസിക്കുന്ന മധുസൂദനനും ശ്രീലങ്കക്കാരിയായ ഭാര്യ രോഹിണിയും ജോലി നഷ്ടപ്പെട്ടതിനാലും മറ്റും മക്കളുടെ താമസം നിയമാനുസൃതമാക്കാനോ, അവരെ പഠിപ്പിക്കാനോ സാധിക്കാതെ വലയുകയായിരുന്നു. ദമ്പതികൾക്ക് അഞ്ച് മക്കളാണുള്ളത്. അനധികൃതമായി താമസിക്കുനതിനാൽ ഷാജയ്ക്ക് പുറത്ത് പോലും പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു കുടുംബം
Post Your Comments