Latest NewsArticle

നമുക്ക് നഷ്ടപ്പെട്ട മനുഷ്യത്വവും നന്മകളും

ദീപാ.റ്റി.മോഹന്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യന്‍ ഒന്നുമറിയാത്ത അവസ്ഥയില്‍ അവരുടെ വാക്കുകളും ചെയ്തികളുമൊക്കെ ,സത്യത്തിലും, ധര്‍മ്മത്തിലും, സ്നേഹത്തിലും, അധിഷ്ഠിതമായിരുന്നു. അതിനാല്‍ അവര്‍ക്കിടയില്‍ നന്മ സമൃദ്ധമായിരുന്നു.

പരിഷ്കൃതമായ ഒരു ജീവിതാവസ്ഥയിലേക്കുള്ള നമ്മുടെ പരക്കം പാച്ചലില്‍ മനുഷ്യത്വം നഷ്ടപ്പെട്ട നമ്മള്‍ പരദ്രോഹത്തിനും മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്തു ഏതറ്റം വരെ പോകുന്നതിനും നമ്മളെ കൊണ്ടെത്തിച്ചു .

മനുഷ്യ പ്രകൃതിക്കും സ്വഭാവത്തിനും അനുയോജ്യമായ നിയമങ്ങളും തത്വങ്ങളുമാണ്‌ തങ്ങളുപദേശിക്കുന്നതെന്ന്‌ ജീവിതത്തിലൂടെ തെളിയിക്കേണ്ടവരാണ്‌. അതുകൊണ്ട്‌ അവര്‍ മനുഷ്യര്‍ തന്നെ ആയിരിക്കണം.

മനുഷ്യനുപയോഗിക്കുന്നഉപ്പു തൊട്ടു കര്‍പ്പൂരം വരെ സകലവസ്തുക്കളിലും ഇന്ന് മായമാണ്. വര്‍ഷങ്ങളായി നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബ്രാന്‍ഡുകള്‍ എന്ന വിശ്വാസത്തില്‍ പോലും മാരക രാസവസ്തുക്കള്‍ ചേര്‍ന്നതായി വാര്‍ത്തകള്‍. മായം കലര്‍ത്തുന്ന മുതലാളിമാര്‍ പോലും അറിയാതെ മറ്റു ഉല്‍പ്പനങ്ങളില്‍ നിന്നും മായമെന്ന സത്വത്തെ ഉപയോഗിച്ചു ഞങ്ങള്‍ക്കൊപ്പം നിങ്ങളും മാരകരോഗങ്ങള്‍ക്ക് ഇരകളാകുന്നു , ഇതിലൂടെ വിശ്വസിച്ചു ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നു നാമിന്നു . അല്‍പ്പം ശ്രദ്ധിച്ചാല്‍ നമുക്ക് തന്നെ ഭക്ഷ്യവസ്തുക്കളിലെ മായം കുറച്ചൊക്കെ കണ്ടെത്താനാകും.

ചില തൊഴിലിടങ്ങളില്‍ പോലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന മാനസികവും ശാരീരികവുമായുള്ള പീഡനങ്ങള്‍ .ചിലരുടെ ദൃഷ്ടിയില്‍ സ്ത്രീയെന്നും ഉപഭോഗവസ്തുവെന്ന കാഴ്ചപ്പാടാകാം . സ്ത്രീകളെ ബഹുമാനിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ് .ഏതൊരു സ്ത്രീയിലും അമ്മ, സഹോദരി അല്ലങ്കില്‍ നല്ലൊരു സുഹൃത്തായി കാണുക.നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നവരെ മാത്രം ഭാര്യ ,(പ്രണയിനി ) യായി കാണുക.

നടോടുന്നതും നോക്കി അതിനു പിന്നാലെ പായുന്നവര്‍ എടുക്കാന്‍ വയ്യാത്ത ജീവിത പ്രാരാബ്ദത്താല്‍ മൌനത്തില്‍ അഭയം പ്രാപിക്കുന്നു . നമ്മുടെ നാടിന്നു ആഡംബര പ്രീയരുടെ ലോകമാണ് . കടം ലഭിക്കുന്ന ഷോപ്പുകളും ,ഇന്‍സ്റ്റാള്‍മെന്‍റ് സ്കീമുകളും സാധനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു . അതിലൂടെ എടുക്കാന്‍ വയ്യാത്ത കടബാധ്യതകളാല്‍ കുടുംബത്തോടെ ആത്മഹത്യയിലേക്ക് നയിക്കുന്നു .

ചിന്തകളിലൂടെ അസാദ്ധ്യമായ കാര്യങ്ങൾ പോലും ഭാവനയിൽ കാണാൻ ശേഷിയുള്ളവരാണ് മനുഷ്യര്‍ . അങ്ങനെയുള്ളവരില്‍ എന്‍റെ മതം മാത്രം നല്ലതു എന്ന ചിന്ത തന്നെ മനുഷ്യരാശിയുടെ സ്വസ്ഥത നശിപ്പിക്കുന്നതില്‍ നല്ലൊരു പങ്കുണ്ട് . മതഭ്രാന്തു പിടിച്ച മനുഷ്യര്‍ മറ്റുള്ളവരുടെ കഴുത്തറക്കാന്‍ ശ്രമിക്കുന്നു . ഇന്ത്യയുടെ ചരിത്രം മത സഹിഷ്ണുതയുടെതാണ് .എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന നല്‍കുന്നതിലൂടെ മതസൌഹാര്‍ദ്ദം നിലവില്‍ വരുന്നു . മതത്തിന്‍റെ പേരില്‍ ഒഴുക്കുന്ന രക്തവും ,കൊലകളും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സംസ്കാരസമ്പന്നരായ നാം ശ്രദ്ധിക്കണം ഇനിമേല്‍., നന്മയുടെ സ്‌ഥാനം തിന്മ കരസ്‌ഥമാക്കുകയും ചെയ്യുന്ന സ്‌ഥിതിവിശേഷം സംജാതമാകുക ചെയ്‌തിട്ടുള്ള ഘട്ടങ്ങളില്‍ മനുഷ്യരെ നേര്‍മാര്‍ഗ്ഗത്തിലേക്ക്‌ നയിക്കുവാന്‍ ദിവ്യബോധം നാം തന്നെ കൈവരിക്കണം .
ദേഹവും ദേഹിയും തമ്മില്‍ വേര്‍പിരിയുന്ന അവസ്ഥയാണ് മരണം .സകലതിനെയും ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയായതിനാലാകാം നാം മരണത്തെ ഭയപ്പെടുന്നത് . തുറന്നു പറഞ്ഞാല്‍ മരണം മനുഷ്യന്‍റെ ശത്രുവാണ് . അവസാനം മരണം എന്ന ക്ഷണിക്കപ്പെടാത്ത അതിഥിയുടെ വരവ് മറന്ന ഓട്ടപ്പാച്ചിലിനിടയില്‍ എവിടെയോ തളര്‍ന്നു വീഴുന്നു. എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നാലുപാടും നോക്കുന്നു . എങ്ങും എത്തി ചേരാന്‍ പറ്റാത്ത ‘നിസ്സഹയാവസ്ഥ’.

ജീവിച്ചിരിക്കുമ്പോള്‍ സഹജീവികളോട് കുറച്ചു കരുണയും,മനുഷ്യത്വവും പ്രകടിപ്പിക്കുക . ആകസ്മികമായി നമുക്കിടയില്‍ ഉണ്ടാകുന്ന വിയോഗങ്ങള്‍ നികത്താനാവാത്ത വിടവുകള്‍ സൃഷ്ടിക്കപ്പെടുന്നു . മനുഷ്യരുടെ ആയുസ് നമുക്ക് പിടിച്ചുനിറുത്താൻ സാധിക്കുകയില്ല. വേര്‍പാടിന്റെ വേദന ദുഃഖത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.ആ വേര്‍പാടില്‍ വെന്തുരുകി നാം ജീവിക്കും മരണം വരെ .

shortlink

Related Articles

Post Your Comments

Related Articles


Back to top button