CinemaLatest NewsKerala

സല്‍മാന്‍ ഖാനെതിരെ വീണ്ടും കേസെടുത്തു

ഡൽഹി : ഒന്നിന് പുറമെ ഒന്നായി വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ് തീരുന്നതിന് മുമ്പ് വീണ്ടും സല്‍മാനെതിരെ കേസെടുത്തു. മുംബൈയിലെ അര്‍പ്പിത ഫാം ഹൗസിലെ അനധികൃത നിര്‍മ്മാണത്തിനാണ് സല്‍മാനും കുടുംബത്തിനുമെതിരെ വനം വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

Read also:തച്ചങ്കരിയെ ഒതുക്കാന്‍ നേതാക്കളുടെ ശ്രമം ; പരോക്ഷ പിന്തുണയുമായി മന്ത്രിയും

ജൂണ്‍ 9 ന് ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നിട്ടും നല്‍കാത്തതിനാല്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി സുധീര്‍ മുക്തവാര്‍ അറിയിച്ചു.

ഇതിനെത്തുടർന്ന് മറുപടിയുമായി സൽമാൻ ഖാൻ രംഗത്തെത്തി. താൻ അനധികൃത നിര്‍മ്മാണം നടന്നിട്ടില്ലെന്നും നിര്‍മ്മാണം തുടങ്ങുന്നതിന് മുന്‍പു തന്നെ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയിരുന്നുവെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button