
കായംകുളം: പള്ളിമേടയില്‍ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനെതിരെ കേസെടുത്തു. മാവേലിക്കര ഭദ്രാസന പരിധിയിലെ പള്ളിയില്‍ 2014ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒാര്‍ത്തഡോക്സ് സഭ വികാരിയായ ഫാ. ബിനു ജോര്‍ജിന് എതിരെയാണ് കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവുമൊത്ത് യുവതി ഭദ്രാസനാധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും വൈദികനെ റാന്നിയിലേക്ക് മാറ്റിയശേഷം കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. തുടർന്ന് ഫോണിലേക്ക് നിരന്തരം അശ്ലീലസന്ദേശം അയക്കുകയും അപവാദപ്രചാരണം നടത്തുകയും ചെയ്തതോടെയാണ് യുവതി വീണ്ടും പരാതി നൽകിയത്.
Post Your Comments