ബംഗളൂരു•വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണ് പഴമൊഴി. എന്നാല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ് ബ്രാഹ്മണ യുവാവായ വിക്രമിന്റെയും മുസ്ലിം പെണ്‍കുട്ടി ഷബാനയുടെയും കാര്യത്തില്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വച്ച് അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.
കല്‍ബുര്‍ഗിയിലെ സംസ്ഥാന വനിതാ ഹോമില്‍ കഴിഞ്ഞ നാലുവര്‍ഷമായി അന്തേവാസിയായ ഷബാന റഹ്മത്ത് ഹുസൈന്‍ തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു ദിനമുണ്ടാകുമെന്ന് അധികം വിശ്വസിച്ചിരുന്നില്ല. ബിദര്‍ ജില്ലയില്‍ നിന്നുള്ള സവാജി വിക്രം ഷബാനയില്‍ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുകയായിരുന്നു. അത് ഇരു സമുദായങ്ങള്‍ തമ്മിലുള്ള ഹൃദയസംവാദത്തിന്റെയും വേദിയായി മാറുകയായിരുന്നു.
വികാരം തന്നെയാണ് ഈ പെണ്‍കുട്ടിയെക്കുറിച്ചും അവളുടെ മതത്തെക്കുറിച്ചും തന്റെ മാതാപിതാക്കളെ അറിയിക്കുന്നത്. അവര്‍ക്ക് വിക്രമിന്റെ തെരെഞ്ഞെടുപ്പിനോട് പൂര്‍ണസമ്മതം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പരമ്പരാഗത ആചാരങ്ങള്‍ പ്രകാരം വിവാഹം നടത്താനുള്ള ഏര്‍പ്പാടുകള്‍ അവര്‍ തന്നെ നടത്തി. ഒടുവില്‍ മതത്തിന്റെ വേലികെട്ടുകള്‍ ഭേദിച്ച് അവരിരുവരും ഒന്നായി.
ബിദറില്‍ ചെറു-ജലസേചന ഉപകരണ വ്യവസായം നടത്തുകയാണ് വിക്രം. ഇരുവരുടേയും വിവാഹത്തില്‍ സന്തോഷമുണ്ടെന്ന് സംസ്ഥാന വനിതാ ഹോം ഉദ്യോഗസ്ഥനായ മല്ലികര്‍ജ്ജുന്‍ റെഡ്ഡി പറഞ്ഞു.
വിവാഹ വീഡിയോ കാണാം…
Post Your Comments