കൊച്ചി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അഭിമന്യൂ ഉള്‍പ്പെടെയുള്ള എസ്‌എഫ്‌ഐ നേതാക്കളെ കൊലപ്പെടുത്താനും മഹാരാജാസില്‍ വലിയ അക്രമം നടത്താനും നേരത്തേ അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായി പ്രതികളുടെ വെളിപ്പെടുത്തല്‍. ഇതിനായി എസ്.എഫ്.ഐ. പ്രവര്‍ത്തകരെന്ന വ്യാജേന അവര്‍ക്കൊപ്പം നിരവധി ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കോളേജിൽ താമസിച്ചിരുന്നു.
ജൂലൈ 1 ന് തന്നെ അക്രമികള്‍ കൊലചെയ്യാൻ മഹാരാജാസ് കോളേജില്‍ എത്തിയിരുന്നു. ഞായറാഴ്ച രാത്രി പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് മായ്ച്ചുകളഞ്ഞവരെ ആക്രമിക്കാനായാണ് മാരകായുധങ്ങളുമായി എത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളേജിലേക്ക് അയച്ചവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.
Read also:സിപിഎം എംഎല്‍എയുടെ ഭാര്യക്ക് റാങ്ക് പട്ടിക മറികടന്ന് അനധികൃത നിയമനം
സംസ്ഥാനത്തെ എസ്.ഡി.പി.ഐ.യുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പോലീസ് പരിശോധന തുടരുകയാണ്. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. പ്രതിപ്പട്ടികയിലുണ്ടെന്ന് കരുതുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ബിലാല്‍, റിയാസ്, ഫറൂക്ക് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച പിടിയിലായ നവാസ്, ജെഫ്‌റി എന്നിവരെ റിമാന്‍ഡ് ചെയ്തു.
Post Your Comments