ബറേലി: ഉത്തരപ്രദേശിൽ ചികിത്സകിട്ടാതെ പത്ത് വയസുകാരൻ മരിച്ചു. കുട്ടിയെ നോക്കണമെങ്കിൽ പണം നൽകണമെന്ന് സർക്കാർ ആശുപതിയിലെ ഡോക്ടർ കുട്ടിയുടെ പിതാവിനോട് പറഞ്ഞു. എന്നാൽ പണമില്ലെന്ന് പറഞ്ഞതോടെ ഡോക്ടർ കുട്ടിയെ പരിശോധിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബറേലി ജില്ല ആശുപത്രിയിലാണ് സംഭവം.
ALSO READ: വൈദ്യുതി കമ്പിയില്‍ തട്ടി കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു
പനി കൂടിയതിനെ തുടർന്നാണ് പിതാവ് കുഞ്ഞിനെ ബറേലി ജില്ല ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ പരിശോധിക്കാനായി ഡോക്ടർ 10,000 രൂപയും നഴ്‌സ് 500 രൂപയും കൈക്കൂലി ചോദിച്ചതായി കുട്ടിയുടെ പിതാവ് പറയുന്നു. ചികിത്സ കിട്ടാതെ കുട്ടിക്ക് പനി കൂടിയതോടെ ഡോക്ടർ കുട്ടിയെ ലക്‌നൗവിലെ ആശുപതിയിലേയ്ക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. കുട്ടിയെ കൊണ്ട് പോകാൻ ആംബുലൻസിനായി ശ്രമിച്ചെങ്കിലും അഞ്ച് മണിക്കൂർ വൈകിയായിരുന്നു ആംബുലൻസ് എത്തിയത്. ഇതിനിടയിൽ കുട്ടി മരിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ നിഷേധിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്ത ഡോക്ടർക്കും നഴ്സിനും എതിരെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments