ജയ്പുര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളഉകള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ വിളിക്കുന്നത് ‘ബേല്‍ ഗാന്ധി’ എന്നാണ്. ഇവര്‍ അറിയപ്പെടുന്നത് ഇങ്ങനാണ്, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ പലരും ഇപ്പോള്‍ ജാമ്യമെടുത്ത് നടക്കുന്നവരാണെന്നും മോദി പരിഹിസിച്ചു. രാജസ്ഥാനില്‍ ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
READ ALSO: തന്റെ പേരു കേൾക്കുമ്പോൾ ചിലർക്കു പനി പിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി
നല്ല പ്രവൃത്തി എന്തുകണ്ടാലും ചിലര്‍ അതിനെ അഭിനന്ദിക്കില്ല. അതു കേന്ദ്രസര്‍ക്കാരിന്റേതാണെങ്കിലും രാജസ്ഥാന്‍ സര്‍ക്കാരിന്റേതാണെങ്കിലും അവര്‍ നല്ലതിനെ പ്രോത്സാഹിപ്പിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന പേരും താന്‍ നടത്തുന്ന പ്രവൃത്തികളിലും അസ്വസ്ഥരാകുന്ന ചിലരുണ്ടെന്നും മോദി പറഞ്ഞു.
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രാജസ്ഥാന്റെ വികസനത്തിനായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്. പ്രവൃത്തികള്‍ക്ക് ഒരിക്കലും കാലതാമസം ഉണ്ടാവുകയോ അനിശ്ചിതമായി തുടരുകയോ അരുത്, ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കരുത്, ഇങ്ങനെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മോഡി പറഞ്ഞു.ദളിതുകള്‍, കര്‍ഷകര്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരെ കേന്ദ്രമാക്കിയാണു സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു
Post Your Comments