Latest NewsKerala

ജലന്ദര്‍ ബിഷപ്പിനെ കുരുക്കി കന്യാസ്ത്രീയുടെ വൈദ്യപരിശോധനാ ഫലം

കോട്ടയം: ജലന്ദര്‍ ബിഷപ്പിന് കുരുക്കു മുറുകുന്നു. കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് വൈദ്യപരിശോധയിൽ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പീഡനം നടന്നത് വ്യക്തമായിട്ടുണ്ട്. തെളിവുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ കന്യാസ്ത്രീ സംശയം പ്രകടിപ്പിച്ചതായി വനിതാ കമ്മീഷന്‍ പറഞ്ഞു. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ കന്യാസ്ത്രീ നൽകിയ രഹസ്യമൊഴിയിലും ജലന്ധര്‍ ബിഷപ്പ് തന്നെ പീഡിപ്പിച്ചതായി പറഞ്ഞിരുന്നു. 2014 മുതലുള്ള കാര്യങ്ങളെല്ലാം രഹസ്യമൊഴിയില്‍ വിവരിച്ചിരുന്നു.

ALSO READ: രഹസ്യമൊഴിയിലും ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് ആവർത്തിച്ച് കന്യാസ്ത്രീ

ഫ്രാങ്കോ മുളയ്ക്കല്‍ 2014 മേയ് അഞ്ചിന് എറണാകുളത്ത് ബിഷപ്പുമാരുടെ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി കുറവിലങ്ങാട് നാടുകുന്നത്തെ സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ മിഷണറീസ് ഓഫ് ജീസസ് മഠത്തിലെ ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ മദര്‍ സുപ്പീരിയറായിരുന്ന കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ബിഷപ്പിനെ സ്വീകരിച്ച്‌ വിശ്രമമുറിയിലെത്തിച്ചപ്പോള്‍ ളോഹ ഇസ്തിരിയിട്ട് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെന്നും തിരികെ വന്നപ്പോള്‍ പീഡിപ്പിച്ചെന്നും പിന്നീട് 13 തവണ ഇവിടെവച്ച്‌ പലപ്പോഴായി പീഡനത്തിന് ഇരയാക്കിയതായുമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് നല്‍കിയ പരാതിയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button