മസ്ക്കറ്റ്: ഒമാനിലെ സൊഹാര്‍ സനാഇയ്യയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി രാംദാസ് (34) മരിച്ചു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് സഹോദരന്റെ കുടുംബത്തിനടുത്തേക്ക് പോകുമ്പോൾ മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം തെറ്റിയ പിക്കപ്പ് വാന്‍ രാംദാസിനെ ഇടിക്കുകയായിരുന്നു. പിക്കപ്പുമായി കൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശിയായ മറ്റൊരു യുവാവ് ചികിത്സയിലാണ്. 12 വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന രാംദാസ് അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
Read Also: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
Post Your Comments