കല്‍പ്പറ്റ: ഒറ്റയാത്രക്കാരനുമായി ബാംഗ്ലൂര്‍വരെ സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി. ചട്ടങ്ങള്‍ ലംഘിച്ച് ഒറ്റയാത്രക്കാരനുമായി ബംഗളൂരു ബസ് സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടംവരുത്തിയ ല്‍പ്പറ്റ ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍(എ.ടി.ഒ) കെ. ജയകുമാറിന് ലഭിച്ചതാകട്ടെ കട്ടപ്പനയിലേക്ക സ്ഥലംമാറ്റവും.
Also Read : ‘പറപറക്കുന്ന’ സേവനം നല്‍കാന്‍ കെഎസ്ആര്‍ടിസിയുടെ ഫ്‌ളൈ ബസുകള്‍
ഈ മാസം അഞ്ചിനാണ് കല്‍പ്പറ്റ ഡിപ്പോയിലാണ് സംഭവം. രാത്രി 9.30നാണ് കല്‍പ്പറ്റയില്‍നിന്ന് ബംഗളൂരുവിലേക്ക് റിസര്‍വേഷന്‍ എടുത്ത ഒറ്റ യാത്രക്കാരനുമായി പോയത്. ഒരു യാത്രക്കാരന്‍ മാത്രമേ ഒള്ളൂവെങ്കില്‍ സര്‍വീസ് റദ്ദാക്കി യാത്രക്കാരന് പകരം യാത്രാസൗകര്യങ്ങള്‍ ഒരുക്കികൊടുക്കണമെന്നാണു നിര്‍ദേശം.
ഒരു യാത്രക്കാരന്‍ മാത്രമേയുള്ളുവെന്ന് കണ്ടക്ടര്‍ അറിയിച്ചിട്ടും സര്‍വീസ് നടത്താനായിരുന്നു അധികൃതരുടെ നിര്‍ദേശം. സര്‍വീസ് നടത്തിയതിലൂടെയുണ്ടായ നഷ്ടം കണക്കാക്കാന്‍ ഓഡിറ്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഷ്ടം ജയകുമാറില്‍ നിന്ന് ഈടാക്കും
Post Your Comments