തിരുവനന്തപുരം: എല്ലാ രീതിയിലും ഇഴഞ്ഞ് നീങ്ങുന്നുവെന്ന ചീത്തപ്പേര് പുത്തന്‍ സര്‍വീസിലൂടെ മാറ്റിയെടുക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ എല്ലാ വിമനത്താവളങ്ങളില്‍ നിന്നും അതാത് സിറ്റികളിലേക്ക് എസി ബസ് സര്‍വീസ് തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഫ്‌ളൈ ബസ് എന്നാണ് സര്‍വീസിന്റെ പേര്. കൃത്യ സമയത്തുള്ള സര്‍വീസ്, വൃത്തി, അത്യാധുനീക സൗകര്യങ്ങള്‍, ലഗേജുകള്‍ കൊണ്ടു പോകാനുള്ള സൗകര്യം തുടങ്ങിയവയാണ് ഫ്‌ളൈ ബസിന്റെ പ്രത്യേകത.
ബസ് പുറപ്പെടുന്ന സമയം എല്ലാ എയര്‍പോര്‍ട്ടുകളിലും സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കും. 21 സീറ്റുള്ള ബസുകളില്‍ സേവനം തുടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ യാത്രക്കാരുടെ എണ്ണം അതിലും കൂടുമെന്നതിനാല്‍ 42 സീറ്റ് ബസുകളില്‍ സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും 45 മിനിട്ട് ഇടവേളകളിലും, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ ഇടവേളയിലും നെടുമ്പാശേരിയില്‍ നിന്ന് ഓരോ 30 മിനിട്ട് ഇടവേളയിലും ബസ് സര്‍വീസ് നടത്തും. എയര്‍പോര്‍ട്ടില്‍ നിന്നും അധിക സര്‍ച്ചാര്‍ജ് ഈടാക്കില്ല. എസി ലോ ഫ്‌ളോര്‍ ബസിന്റെ ചാര്‍ജ് മാത്രമേ ഈടാക്കൂ. ഫ്‌ളൈ ബസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച്ച 4.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് നടക്കും.
Post Your Comments