കൊച്ചി: ഇയാൻ ഹ്യൂം വിടപറയുന്നതായുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ സ്ലൊവേനിയന്‍ സ്ട്രൈക്കര്‍ മറ്റെഹ് പൊപ്ലാനിക്ക് ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കും. അവസാന രണ്ട് വര്‍ഷം സ്ലൊവേനിയന്‍ ലീഗിലെ താരമായിരുന്ന 25കാരനായ പൊപ്ലാനിക് അവസാന രണ്ട് സീസണുകളിലായി 40ല്‍ അധികം ഗോളുകളാണ് നേടിയത്.
Read Also: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകള്‍ എത്തി
2014 സീസണ് മുതല്‍ സ്ലോവേനിയന്‍ രണ്ടാം ഡിവിഷനിലെ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ ആദ്യ മൂന്നില്‍ പൊപ്ലാനിക്കിന്റെ പേരുണ്ടാകാറുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആറാം വിദേശ സൈനിംഗാണ് പൊപ്ലാനിക്. ഫ്രഞ്ച് താരം സിറിലും സെര്‍ബിയന്‍ താരം സ്ലാവിയയും ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നു. കൂടാതെ ലാകിച് പെസിച്, കിസിറ്റോ, പെകൂസണ് എന്നിവരുടെ കരാറും ടീം പുതുക്കിയിരുന്നു.
Post Your Comments