കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ഇയാന്‍ ഹ്യൂം ഇനി ടീമിൽ ഉണ്ടാകില്ല. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. തന്നെ ടീമിലെടുക്കാന്‍ ബ്ലാസ്റ്റേഴ്സിനു താല്പര്യമില്ല. പരിക്ക് ഭേദമായി ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്താമെന്നായിരുന്നു കരുതിയത്. എന്നാൽ അതില്‍ മാറ്റം സംഭവിക്കുകയും മറ്റൊരു പാതയില്‍ മുന്നോട്ടുപോകാന്‍ മാനേജ്മെന്റ് തീരുമാനിക്കുകയുമായിരുന്നു. ഫുട്‍ബോൾ അങ്ങനെയാണ്. ചില സമയത്ത് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ക്രൂരമായിരിക്കുമെന്ന് താരം വ്യക്തമാക്കി.
എന്റെ കരിയറിലെ ഏറ്റവും നല്ല ആരാധകരായിരുന്നു ബ്ലാസ്റ്റേഴ്സിന്റെത്. ആദ്യ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്നതുമുതല്‍ എനിക്ക് നിങ്ങള്‍ നല്‍കിവരുന്ന എല്ലാ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി. എക്കാലവും ഞാന്‍ നിങ്ങളോട് കൃതഞ്ജതയുള്ളവനായിരിക്കുമെന്നും ഹ്യൂം പറയുകയുണ്ടായി.
Post Your Comments