മഹാരാഷ്ട്ര: മുംബൈയിലെ കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പല റെയില്‍വേ സ്റ്റേഷനുകളിലും വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്. മഴ മൂലം ശരിക്ക് കാണാന്‍ സാധിക്കാത്തതും ഗതാഗതത്തെ ബാധിച്ചതായി റെയില്‍വേ ഓഫീസര്‍മാര്‍ അറിയിച്ചു.
#Kalyan station is #flooded. Central #railway has been stopped. #MumbaiRains #MumbaiMonsoon #Monsoon2018 #MumbaiRains2018 #floods pic.twitter.com/G6Hk2fM2F0
— SkymetWeather (@SkymetWeather) July 7, 2018
കല്യാണ്‍, ബോറിവാലി, താനെ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42 മില്ലി മീറ്റര്‍ മഴയാണ് താനെയില്‍ ലഭിച്ചത്. അടുത്ത 24 മണിക്കൂര്‍ സമയത്തേക്ക് കൂടി മുംബൈയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം
#Maharashtra: Visuals of heavy rainfall from Palghar pic.twitter.com/izVzMJuQDV
— ANI (@ANI) July 7, 2018
Post Your Comments