ജയ്‌പൂര്‍: കേസുകളില്‍ പെട്ട കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ കേസുകളില്‍ പെട്ട ശേഷം ഇപ്പോള്‍ ജാമ്യത്തിലാണെന്നും പാര്‍ട്ടി ‘ബെയില്‍ ഗാഡി’ (ജാമ്യക്കാരുടെ വണ്ടി)യായി മാറിയെന്നും മോദി പറഞ്ഞു. രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണ്.
ബി.ജെ.പി വികസനത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്. 2016ല്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കടന്നുകയറി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ അവര്‍ അപഹസിക്കുകയാണ്. ഇത്തരമൊന്ന് ഇതിന് മുന്പ് ഉണ്ടായിട്ടില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വില കുറഞ്ഞ ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്നകോണ്‍ഗ്രസിന് ജനങ്ങള്‍ തിരിച്ചടി നല്‍കും – പ്രധാനമന്ത്രി മോദി പറഞ്ഞു.
Post Your Comments