എനിക്ക് സന്തോഷവതിയാകാന്‍ കഴിയുന്നില്ല. എന്റെ ജീവിതം എങ്ങനായി തീരുമെന്ന് അറിയില്ല. തുടങ്ങിയ കാര്യങ്ങള്‍ സ്ത്രീകള്‍ പറയുന്നത് പതിവാണ്. പ്രത്യേകിച്ച് വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളില്‍. ജീവിത്തില്‍ നെഗറ്റിവിറ്റി കടന്നു വരുന്നൊരു സമയമാണിത്. മനസിനെ എത്ര സമാധാനമായി ഇരിക്കാന്‍ നോക്കിയാലും നടക്കാറില്ല. ഇത്തരത്തില്‍ ഒരു നൂറു കൂട്ടം ടെന്‍ഷനുമായി കഴിയുന്നവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ നമ്മില്‍ തന്നെ ചിന്തയിലും പ്രവൃത്തിയിലും മാറ്റം സൃഷ്ടിച്ചാല്‍ ജീവിതത്തിലും ഇത് പ്രതിഫലിക്കും.
സന്തോഷം കണ്ടെത്താന്‍ നമ്മില്‍ മാറ്റേണ്ട ചില കാര്യങ്ങള്‍ എന്തെന്ന് നോക്കാം. ജീവിതത്തിലെ ഉത്തവാദിത്വം ഏറ്റെടുക്കുക. എന്തിനേയും നേരിടാനുള്ള ധൈര്യം എപ്പോഴും വേണം. ജോലിയിലും കുടുംബ ജീവിതത്തിലും ഉത്തരവാദിത്വ ബോധം വരുമ്പോള്‍ തന്നെ പാതി കാര്യങ്ങള്‍ ശരിയാകും. അത്തരത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ വിജയിക്കുന്നുവെന്ന് കാണുമ്പോള്‍ തന്നെ സന്തോഷം വര്‍ധിക്കും. എന്തിലും പോസിറ്റീവായി മാത്രം കാര്യങ്ങളെ കാണുക. ജോലിയ്ക്കിടയിലും മറ്റ് കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുക. വിനോദങ്ങള്‍ ഏറ്റവും നല്ലത് തന്നെ. പ്രകൃതിയെ കൂടുതല്‍ വീക്ഷിക്കുക. ആസ്വദിക്കാനുള്ള മനസ് തന്നെ പോസിറ്റിവിറ്റി വര്‍ധിപ്പിക്കും. എപ്പോഴും ചിരിക്കാന്‍ ശ്രമിക്കുക. നാം ചിരിക്കുമ്പോള്‍ മറ്റുള്ളവരും ചിരിക്കുമെന്ന കാര്യം മറക്കരുത്. പ്രശ്‌നങ്ങളെ പുഞ്ചിരിയോടെ നേരിടുക. ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ തന്നെ ജീവിതത്തില്‍ ഒരു പരിധി വരെ സന്തോഷം കണ്ടെത്താന്‍ സാധിക്കും. ജീവിതം സുന്ദരമാണെന്ന സത്യവും മറക്കാതിരിക്കുക.
Post Your Comments