പാലക്കുന്ന് : സ്കൂള്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്നും പോലീസ് കണ്ടെടുത്തത് വിദേശ നിര്‍മ്മിത ഹുക്ക. ബേക്കല്‍ പോലീസാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്നും ഹുക്കയും ലഹരി വസ്തുക്കളും കണ്ടെടുത്തത്. വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താവിന്റെ സഹായത്തോടെയാണ് പിടികൂടാനായതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.
എസ്ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് പിടിച്ചെടുത്തത്. പള്ളിക്കരയിലുള്ള സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്ഥിയാണിത്. കുട്ടിയ്ക്കെതിരെ ജുവനൈല്‍ ആക്ട് അനുസരിച്ച് കേസെടുത്തതായി എസ് ഐ അറിയിച്ചു. എന്നാല്‍ ആരാണ് ഇത് നല്‍കിയെന്നത് കുട്ടി വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
Post Your Comments