Latest NewsIndia

പെറ്റമ്മ മകന് നേരെ നിറയൊഴിച്ചു, കൊടും ക്രൂരതയുടെ കാരണം ഞെട്ടിക്കുന്നത്‌

വാഷിംഗ്ടണ്‍: 92കാരിയായ അമ്മ മകനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. വൃദ്ധസദനത്തില്‍ കൊണ്ടുവിടുമെന്ന് പറഞ്ഞതിനെ തുടർന്നാണ് . 72കാരനായ മകനെ അമ്മ വെടിവെച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന് അമ്മ ബേ ബ്ലെസിംഗ് എന്ന വൃദ്ധയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു.

ALSO READ: അധ്യാപകനെ വിദ്യാർത്ഥി വെടിവെച്ചുകൊന്നു

തന്നെ വൃദ്ധസദത്തില്‍ കൊണ്ടുവിടുമെന്ന് മകന്‍ ഇടയ്‌ക്കിടെ പറയാറുണ്ടെന്ന് ബ്ലെസിംഗ് പൊലീസിനോട് പറഞ്ഞു. മകനെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും ഇവര്‍ പൊലീസിനോട് വ്യക്തമാക്കി. മകനും കാമുകിയും താമസിക്കുന്ന വീട്ടിലാണ് വൃദ്ധയും താമസിച്ചിരുന്നത് അമ്മയ്ക്കും മകനുമിടയിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button