വാഷിംഗ്ടണ്‍: തന്നെ വൃദ്ധസദനത്തിലാക്കാൻ തുനിഞ്ഞ മകനെ അമ്മ വെടിവെച്ചുകൊന്നു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് 92കാരിയായ അന്നാ മേ ബ്ലെസിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. മകനും കാമുകിയും താമസിക്കുന്ന വീട്ടിലാണ് ബ്ലെസിംഗ് താമസിച്ചുവന്നിരുന്നത്. തന്നെ വൃദ്ധസദത്തില്‍ കൊണ്ടുവിടുമെന്ന് മകന് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് ഇവർ മൊഴി നൽകി. ഇതിനെ തുടർന്ന് മകനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. രണ്ട് തോക്കുകള്‍ കൈവശം വച്ചിരുന്ന ഇവർ കാമുകിയില്ലാത്ത സമയം നോക്കി മകന്റെ മുറിയില്‍ പോയി വെടിവയ്ക്കുകയായിരുന്നു.
Read Also: ദമ്പതികള്‍ തമ്മില്‍ തര്‍ക്കം : ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു : ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
1970ല്‍ സ്വന്തമാക്കിയ തോക്കാണ് ഇവര്‍ കൊലപാതകത്തിന് ഉപയോഗിച്ചത്. മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
Post Your Comments