Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsInternational

പടക്ക നിര്‍മ്മാണശാലയിലെ സ്ഫോടനം : മരണസംഖ്യ ഉയർന്നു

മെക്‌സിക്കോ സിറ്റി: പടക്ക നിര്‍മ്മാണശാലയിലെ സ്ഫോടനത്തിൽ മരണസംഖ്യ ഉയർന്നു. മെക്‌സിക്കോ തലസ്ഥാന നഗരിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ടള്‍ട്‌പെക് നഗരത്തിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. അൻപതോളം പേർക്ക് പരിക്കേറ്റു ഇവരില്‍ പലരുടേയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഒരുമണിക്കൂറിനുള്ളില്‍ മൂന്ന് തവണയാണ് സ്ഫോടനം ഉണ്ടായത്. ആദ്യ സ്‌ഫോടനമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമനാ ഉദ്യോഗസ്ഥരും, പൊലീസുകാരുമാണ് സ്‌ഫോടനത്തിന് ഇരയായത്. 2016 ല്‍ ഇവിടെ ഉണ്ടായ സമാനമായ സ്‌ഫോടനത്തില്‍ നാല്‍പ്പതിലധികം പേരാണ് കൊല്ലപ്പെട്ടത്.

Also read : പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button