Latest NewsGulf

യുവതിയോട് സ്‌നാപ്ചാറ്റിൽ ഉൾക്കൊള്ളിക്കാൻ ആവശ്യപ്പെട്ടു; യുവാക്കൾക്ക് യുഎഇയിൽ സംഭവിച്ചത്

യുഎഇ: യുഎഇയിൽ യുവതിയോട് സ്‌നാപ്ചാറ്റിൽ ഉൾക്കൊള്ളിക്കാൻ ആവശ്യപ്പെട്ട യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. ഷോപ്പിങ് മാളിൽ എത്തിയ യുവതിയെ യുവാക്കൾ പിന്തുടർന്ന് ശല്യം ചെയ്യുകയും സ്‌നാപ്ചാറ്റിൽ ഉൾക്കൊള്ളിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ഇവർക്ക് ഒരു മാസം ജയിൽ ശിക്ഷയും 10,000 ദിർഹം പിഴയും കോടതി വിധിച്ചു.

ALSO READ: യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പണംശേഖരിക്കുന്നവർക്ക് കനത്ത പിഴ

അബുദാബി കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. സംഭവം നടന്ന് ഏകദേശം പത്ത് ദിവസം കഴിഞ്ഞതിന് ശേഷമായിരുന്നു യുവതി പോലീസിൽ പരാതിപ്പെട്ടത്. എന്നാൽ പ്രതികളുടെ കാറിന്റെ നമ്പർ സഹിതം നൽകിയായിരുന്നു യുവതി പരാതിപ്പെട്ടത്. പിടിയിലായ പ്രതികളിൽ ഒരാൾ കുറ്റം നിഷേധിക്കുകയും മറ്റൊരാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button