ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി. പൊലീസ് കോണ്‍സ്റ്റബിള്‍ ജാവേദ് അഹമ്മദ് ദറിനെയാണ് തട്ടിക്കൊണ്ടു പോയത്. ഷോപ്പിയാനിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ ഒരു സംഘം പിടിച്ചു കൊണ്ടു പോവുകയായിരുന്നു. ഹിസ്ബുള്‍ ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സൈനിക ഉദ്യോഗസ്ഥനായ ഔറംഗസേബിനെ തട്ടിക്കൊണ്ടു പോയി ഒരു മാസം തികയാന്‍ പോകുന്നതിനിടെയാണ് പുതിയ സംഭവം. ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഔറംഗസേബിനെ പിന്നീട് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ നാല് പേരുണ്ടെന്നാണ് പറയുന്നത്. ജാവേദിനെ എവിടേക്കാണ് കൊണ്ടു പോയത് എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
മുന്‍ ഷോപ്പിയാന്‍ എസ്എസ്പി ശൈലേന്ദ്ര കുമാറിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറാണ് ജാവേദ്. ഔറംഗസേബിനെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി വീട്ടിലേക്ക് വരുന്നതിനിടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
Post Your Comments