Gulf

ദുബായിലെ കടൽത്തീരങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്

ദുബായ്: ദുബായിലെ കടൽത്തീരങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. സഞ്ചാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ ഒളിച്ചിരിക്കുന്ന അപകടങ്ങളിൽ എത്തിയേക്കാമെന്ന കാരണത്താൽ വലിയ ബോധവത്കരണ ശ്രമങ്ങളാണ് ബീച്ചുകളിൽ എത്തുന്നവർക്കായി നടത്തുന്നത്. ദുബായ് പോലീസിന്റേയും ദുബായ് മുനിസിപ്പാലിറ്റിയുടേയും റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടേയും നേതൃത്വത്തിലാണ് രണ്ട് മാസം നീളുന്ന ബോധവൽക്കരണപരിപാടികൾ ഒരുക്കിയിരിക്കുന്നത്.

Read Also: ദുബായ് ഫ്രെയിം ‘സ്മാർട്ട്’ ആകുന്നു; ടിക്കറ്റിനായി ഇനി നീണ്ട ക്യൂവിൽ കാത്തുനിൽക്കണ്ട

ദുരന്തങ്ങൾ ഒഴിവാക്കാൻ വിപുലമായ സജ്ജീകരണങ്ങളും സുരക്ഷാമാനദണ്ഡങ്ങളും, ബീച്ചിലെത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതകൾമാത്രം ഉൾപ്പെടുന്ന പ്രത്യേക സ്ക്വാഡിനെയും ദുബായ് പോലീസ് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ ഇടങ്ങളിൽ മുപ്പതോളം ഹട്ടുകൾ ഉയർത്തിയിട്ടുണ്ട്. വൊളൻഡിയർമാരെ ഇവിടെ നിരീക്ഷണങ്ങളും സഹായങ്ങൾക്കുമായി ഒരുക്കിയിട്ടുണ്ട്. ലൈഫ് ഗാർഡുമാരും ഇവിടെയുണ്ടാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button