കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവും രംഗത്ത്. മകളെ ബിഷപ് ഭീഷണിപ്പെടുത്തി പീഡനപരാതി നല്കിയ കന്യാസ്ത്രീയ്ക്ക് എതിരെ പരാതി എഴുതി വാങ്ങി എന്നാണ് ആരോപണം. മദർ സൂപ്പീരിയരിന്റെ സാന്നിദ്ധ്യത്തിൽ ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറയുന്നു.
2017 നവംബറിൽ ക്കാര്യങ്ങൾ പറഞ്ഞ് മകൾ ജലന്ധറിൽ നിന്ന് കത്തെഴുതിയിരുന്നു. ഈ പരാതി ഒരാഴ്ചയ്ക്കകം താൻ കർദിനാൾ ആലഞ്ചേരിയെ നേരിൽ കണ്ട് ബോധിപ്പിച്ചു. മാധ്യമങ്ങളെയും മറ്റും ഇക്കാര്യം അറിയിക്കരുതെന്ന് കർദിനാൾ ആവശ്യപ്പെട്ടെന്നും, നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയെന്നും കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു.
Also read : രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് അച്ഛൻ ജീവനൊടുക്കി
Post Your Comments