കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ അഭിമന്യുവിനെ കൊന്നയാളെ തിരിച്ചറിഞ്ഞു. പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ നാലുപേരെ കൂടി കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ പറഞ്ഞു.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ നീക്കം. നിയമോപദേശം തേടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. അതേസമയം കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. കൊല ആസൂത്രിതമാണെന്ന് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ ആരോപിച്ചു. അഭിമന്യുവിനെ വട്ടവടയില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. കോളെജിലെത്തി അരമണിക്കൂറിനകം കൊലപാതകം നടന്നു. കുറ്റക്കാരെ ഉടന്‍ പിടികൂടി പരമാവധി ശിക്ഷ നല്‍കണം.
Also Read : അഭിമന്യു കൊലപാതകം: എന്‍.ഐ.എയുടെ അന്വേഷണം ഇക്കാര്യത്തെ ചുറ്റിപ്പറ്റി
തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനയുമായി ബന്ധപ്പെട്ട കേസിലും ഒളിവില്‍ കഴിയുന്നതോ ജാമ്യത്തിലിറങ്ങിയിട്ടുള്ളതോ ആയ പ്രതികള്‍ക്ക് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കാനും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും എത്തിയിട്ടുണ്ട്.
Post Your Comments