കൊച്ചി•മഹാരാജാസ് കോളെജിലെ അഭിമന്യൂ കൊലപാതകത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി പ്രഥമികാന്വേഷണം ആരംഭിച്ചു. കൈവെട്ട് കേസിലെ പ്രതികള്‍ക്ക് അഭിമന്യു വധത്തില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നാണ് എന്നാണ് എന്‍.ഐ.എ പ്രധാനമായും അന്വേഷിക്കുന്നത്.
അഭിമന്യൂവിനെ കൊലപ്പെടുത്താനെത്തിയ ഭീകരസംഘം എറണാകുളം നോര്‍ത്തിലെ ഒരു വീട്ടിലാണ് തങ്ങിയത്.ഈ വീട് ഏര്‍പ്പാടാക്കി നല്‍കിയത് കൈവെട്ടു കേസിലെ പ്രതിയായ നിയാസ് ആണെന്നാണ് ലഭിച്ച വിവരം. .കൈവെട്ട് കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആറ് പേര് ഇപ്പോഴും ഒളിവിലാണ്. ശിക്ഷിക്കപ്പെട്ട 37 പ്രതികളില്‍ രണ്ട് പേര് മാത്രമാണ് ഇപ്പോള്‍ ജയിലില്‍ ഉള്ളത്. ഇവരില്‍ ആരെങ്കിലും ഏതെങ്കിലും തലത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നതും എന്‍.എ.എ അന്വേഷിക്കുന്നുണ്ട്.
Post Your Comments