ജപ്പാൻ: സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത, എന്നാൽ പുരുഷന്മാർക്ക് നഗ്നരായി മാത്രം പ്രവേശിക്കാൻ കഴിയുന്ന ഒരിടമാണ് ജപ്പാനിലെ ഒകിനോഷിമ ദ്വീപ്. കൊറിയന്‍ ഉപദ്വീപിനും ജപ്പാനിലെ തെക്കു പടിഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു ദ്വീപാണ് ഒകിനോഷിമ. 17ആം നൂറ്റാണ്ടില്‍ ചൈനയുമായും കൊറിയയുമായും കടല്‍ വ്യാപാരം ആരംഭിച്ച കാലത്ത് പണികഴിപ്പിച്ച ഒരു ക്ഷേത്രമുണ്ട് ഇവിടെ. നാവികരുടെ സുരക്ഷയ്‌ക്കായി ഇവിടെ പ്രാര്‍ത്ഥനകള്‍ നടന്നിരുന്നുവെന്നാണ് വിശ്വാസം.
Read also: ജപ്പാനില്‍ യാത്ര പോകുന്നവര്‍ തവളയെ കൂടെ കൊണ്ടുപോകാറുണ്ട്; കാരണമിതാണ്
മുനാകാറ്റ തായിഷയില്‍ നിന്നുള്ള പുരോഹിതന്മാര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ. 1904 – 05ല്‍ റഷ്യയുമായി നടന്ന യുദ്ധത്തില്‍ മരിച്ച നാവികരുടെ ഓര്‍മദിവസമായ മേയ് 27ന് 200 പുരുഷന്മാര്‍ക്ക് കൂടി ദ്വീപിലേക്ക് പ്രവേശനം അനുവദിക്കും. വസ്ത്രങ്ങളെല്ലാം ഊരി മാറ്റി കടലില്‍ കുളിച്ച് ശുദ്ധിവരുത്തിയ ശേഷമേ ഇവിടേക്ക് കടക്കാൻ സാധിക്കുകയുള്ളു. തിരികെ മടങ്ങുമ്പോൾ ദ്വീപില്‍ നിന്നും ഒന്നും കൊണ്ടുവരാനും പാടില്ല. സന്ദർശനവിവരങ്ങൾ പുറത്തുപറയരുതെന്നും നിർദേശമുണ്ട്. എന്നാൽ സ്ത്രീകൾക്ക് എന്തുകൊണ്ട് ഇവിടെ പ്രവേശനം അനുവദിക്കുന്നില്ല എന്ന് വിശദീകരണം നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
Post Your Comments