ബംഗളൂരു: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ആദ്യ ബജറ്റില്‍ തന്നെ 2017 ഡിസംബര്‍ 31 വരെയുള്ള 34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളും. രണ്ട് ലക്ഷം രൂപവരെയും അതിന് താഴെയുള്ള വായ്പ തുകയുമാണ് എഴുതിത്തള്ളുന്നതെന്നും വായ്പാ തുക കൃത്യമായി അടച്ച കര്‍ഷകര്‍ക്ക് 25,000 രൂപ തിരികെ നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
ഇന്ധനവിലയില്‍ നിന്നും രണ്ട് ശതമാനം കൂടുതല്‍ നികുതിയിനത്തില്‍ ഈടാക്കും.അതിനാൽ സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 1.14 രൂപയും ഡീസലിന് 1.12 രൂപയും വര്‍ധിക്കും. അതോടൊപ്പം തന്നെ ഇന്ത്യന്‍ നിര്‍മിത മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി നാല് ശതമാനമായും വര്‍ധിപ്പിച്ചു.
കോണ്‍ഗ്രസിന്റെ കാലത്തുണ്ടായിരുന്ന എല്ലാ ക്ഷേമപദ്ധതികളും ഈ സര്‍ക്കാരിന്റെ കാലത്തും നടപ്പിലാക്കുമെന്നും കുമാരസ്വാമി അറിയിച്ചു.
Also read : മതതീവ്രവാദ ശക്തികളോട് സിപിഎം സ്വീകരിക്കുന്ന മൃദു സമീപനത്തിന്റെ ഇരയാണ് അഭിമന്യു; ബിജെപി
Post Your Comments