KeralaLatest News

‘ജിമിക്കി കമ്മല്‍’ ഗാനം യുട്യൂബില്‍ നിന്ന് നീക്കം ചെയ്തു: കാരണം വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍

ലോകം മുഴുവൻ തരംഗമായ പാട്ടാണ് ജിമിക്കി കമ്മൽ. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘ജിമിക്കി കമ്മല്‍’ എന്ന അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ആണ് ഈണം നല്‍കിയത്. വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏറ്റെടുത്തിരുന്നു.

സമൂഹമാധ്യമങ്ങളിലും ഈ ഗാനം വൈറലായിരുന്നു.എന്നാല്‍ ആരാധകരെയെല്ലാം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാളം ഗാനമായിരുന്നു ജിമിക്കി കമ്മല്‍. ആരാധകര്‍ ഏറ്റെടുത്ത ഈ വൈറല്‍ ഗാനം ഇപ്പോള്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്.

അതിനു കാരണമായി അണിയറപ്രവര്‍ത്തകര്‍ പറയുന്നത് ചിത്രത്തിന്റെ കോപ്പിറൈറ്റ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനാണ് നല്‍കിയത്. എന്നാല്‍ ഗാനം യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് മറ്റൊരു സ്വകാര്യ കമ്പനിയാണ്. ഇവര്‍ക്കെതിരെ ചാനല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button