ദുബായ്•പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് ഇക്കോണമി ക്ലാസില്‍ ‘ഹിന്ദു മീല്‍സ്’ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍ . ‘ഹിന്ദു മീല്‍സ്’ ഒഴിവാക്കിയെങ്കിലും ഹിന്ദു യാത്രികര്‍ക്ക് യഥേഷ്ടം വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഭക്ഷണ മെന്യൂവില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
ജൂലൈ 1 മുതല്‍ ബുക്ക് ചെയ്യുന്ന, ഒക്ടോബര്‍ 1 മുതല്‍ യാത്ര ചെയ്യാനുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റുകളില്‍ ‘ഹിന്ദു മീല്‍സ്’ തെരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടയിരിക്കില്ല എന്നായിരുന്നു എമിറേറ്റ്സ് അറിയിച്ചിരുന്നത്. എന്നാല്‍ ബിസിനസ്, ഫസ്റ്റ് ക്ലസ് സീറ്റുകളില്‍ ‘ഹിന്ദു മീല്‍സ്’ തുടര്‍ന്നും ലഭിക്കുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കിയിരുന്നു. മാനത്തില്‍ നല്‍കിവരുന്ന സേവനങ്ങളെക്കുറിച്ച് യാത്രക്കാരില്‍ നടത്തിയ സര്‍വേകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.
ബീഫ് ഒഴിവാക്കിയുള്ള വിഭവങ്ങളാണ് ഹിന്ദു മീല്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സസ്യാഹാരപ്രിയര്‍ക്ക് വെജിറ്റേറിയന്‍ വിഭവങ്ങള്‍ മെനുവില്‍ നിന്ന് തെരഞ്ഞെടുക്കാം. ജെയ്ന്‍ മീല്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ മീല്‍, കോഷര്‍ മീല്‍ എന്നിവയാണ് സസ്യാഹാരികള്‍ക്കുള്ള വിഭവങ്ങള്‍.
Post Your Comments